Rahul Gandhi says Modi should resign because Rafale Deal
റാഫേല്‍ അഴിമതി മൂടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലേക്ക് പോയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും രാഹുല്‍ ആരോപിച്ചു. ഇടപാട് മൂലം ലാഭമുണ്ടായത് വ്യവസായി അനില്‍ അംബാനിക്കാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
#RafaleDeal #NewsOfTheday